Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalady University

Ernakulam

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല പി​ആ​ർ​ഒ​യ്ക്ക് എ​സ്എ​ഫ്ഐ​യു​ടെ വ​ധ​ഭീ​ഷ​ണി

കാ​ല​ടി : ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ജ​ലീ​ഷ് പീ​റ്റ​റി​ന്‍റെ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​സ്എ​ഫ് ഐ ​വി​ദ്യാ​ർ​ഥി​ക​ൾ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് പ​തി​ന​ഞ്ചോ​ളം എ​സ് എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ പി​ആ​ർ​ഒ​യു​ടെ ഓ​ഫീ​സി​ൽ ക​യ​റി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ത​ലേ​ന്ന് വൈ​സ് ചാ​ൻ​സ​ല​റെ​യും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളെ​യും മ​ർ​ദി​ക്കു​ക​യും വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്‌​കാ​രം ന​ട​ത്തു​ക​യും ചെ​യ്ത എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്താ​ൽ കാ​മ്പ​സി​ന് വെ​ളി​യി​ൽ വ​ച്ച് തീ​ർ​ത്ത് ക​ള​യു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ തി​യ​റ്റ​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി ശി​വ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ജ​ലീ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

റി​തി​ഷ ഋ​തു, പി.​എ​സ്.​അ​ർ​ച്ച​ന എ​ന്നി​വ​ർ പ​ല ത​വ​ണ ഇ​തേ ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ഷ്‌​ണു, ശി​വ, പി .​എ​സ്. അ​ർ​ച്ച​ന, റി​തി​ഷ ഋ​തു, അ​തു​ല്യ, അ​ദ്വൈ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ജ​ലീ​ഷ് പീ​റ്റ​റി​ന്‍റെ ഫോ​ട്ടോ​യു​മെ​ടു​ത്താ​ണ് എ​സ് എ​ഫ് ഐ ​സം​ഘം മ​ട​ങ്ങി​യ​ത്. വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്ട്രാ​ർ​ക്കും പ​രാ​തി ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​രാ​തി പൊ​ലി​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും വൈ​സ് ചാ​ൻ​സ​ല​റെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​രെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മെ​ബി​ൻ, യ​ദു കൃ​ഷ്ണ​ൻ, ബേ​സി​ൽ, വി​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 13 നാ​ണ് ഒ​രു സം​ഘം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി വൈ​സ് ചാ​ൻ​സ​ല​ർ​ക്കും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ട​സം സൃ​ഷ്ടി​ച്ച​ത്. വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ന് പു​റ​മേ, നി​ല​വി​ലെ വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​ര ച​ട​ങ്ങും സം​ഘം ന​ട​ത്തി​യി​രു​ന്നു.

വൈ​സ് ചാ​ൻ​സ​ല​റെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും ചാ​ൻ​സ​ല​റോ​ടും 11 വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പൊ​ലി​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും വി​സി​മാ​ർ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച വി​സി​മാ​ർ, കു​റ്റ​ക​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ശ​ക്ത​വും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും ചാ​ൻ​സ​ല​റോ​ടും ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ശോഭന അടക്കം മൂന്നു പേർക്ക് ഡി ലിറ്റ് പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷം; കൈയൊഴിഞ്ഞ് കാലടി വാഴ്സിറ്റി

കൊ​ച്ചി: പ്ര​ഖ്യാ​പി​ച്ച് അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ന​ടി ശോ​ഭ​ന​യ്ക്ക് അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് ഡി ​ലി​റ്റ് ബി​രു​ദം ന​ല്‍​കാ​തെ കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല.

ന​ടി ശോ​ഭ​ന, സം​സ്‌​കൃ​ത പ​ണ്ഡി​ത​ന്‍ എ​ന്‍.​പി ഉ​ണ്ണി, ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​ന്‍ ടി.​എം. കൃ​ഷ​ണ എ​ന്നി​വ​രെ ഡി ​ലി​റ്റ് ന​ല്‍​കി ആ​ദ​രി​ക്കാ​ന്‍ 2021ലാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ന്ന് ഗ​വ​ര്‍​ണ​റു​ടെ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ച​ട​ങ്ങ് മാ​റ്റി​വ​ച്ച​തെ​ന്നും പി​ന്നീ​ട​ത് മ​റ​ന്നു​പോ​യ​താ​കാ​മെ​ന്നും മു​ന്‍ വി.​സി ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ല്‍ സ​ര്‍​വ​ക​ശാ​ല അ​ഞ്ച് പൈ​സ​യി​ല്ലാ​തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ അ​ല​യു​ക​യാ​ണെ​ന്നും നി​ല​വി​ല്‍ ഡി ​ലി​റ്റി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ട് പോ​ലു​മി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. ഗീ​താ കു​മാ​രി​യു​ടെ പ്ര​തി​ക​ര​ണം.

സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​എ​ന്‍.​പി. ഉ​ണ്ണി​ക്ക് ഡി. ​ലി​റ്റ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ടി.​എം. കൃ​ഷ്ണ​യ്ക്കും ഭ​ര​ത​നാ​ട്യ​ത്തി​ലും ച​ല​ച്ചി​ത്ര രം​ഗ​ത്തും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ശോ​ഭ​ന​യ്ക്കും ഡി ​ലി​റ്റ് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ശോ​ഭ​ന മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ര​ണ്ടു ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഡോ. ​എ​ന്‍.​പി. ഉ​ണ്ണി കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക, ആ​ത്മീ​യ, ത​ത്വ​ശാ​സ്ത്ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കാ​ത​ലാ​യ സം​ഭാ​വ​ന​ക​ള്‍ ചെ​യ്ത വ്യ​ക്തി​യാ​ണ്.

ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ലെ യു​വ​ത​ല​മു​റ​യി​ലെ പ്ര​ഗ​ല്ഭ​രാ​യ വാ​യ്പാ​ട്ടു​കാ​രി​ലൊ​രാ​ളാ​ണ് ടി.​എം. കൃ​ഷ്ണ. ശാ​സ്ത്രീ​യ സം​ഗീ​ത​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.

Latest News

Corehub Up